കൊച്ചി > നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽസമയം തേടി പ്രോസിക്യൂഷൻഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസംകൂടി സമയം വേണമെന്നും മാർച്ച് എട്ടിലെ ഉത്തരവിൽനിർദേശിച്ച സമയക്രമം നീട്ടണമെന്നും പ്രോസിക്യൂഷൻഹർജിയിൽആവശ്യപ്പെട്ടു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എട്ടാംപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വിലയിരുത്തിയാലേ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാനാകൂ. ചോദ്യം ചെയ്യാൻ
സമയം തേടിയപ്പോൾ ചെന്നൈയിലാണെന്നാണ് കാവ്യ അറിയിച്ചത്. അടുത്തയാഴ്ചയെ ഹാജരാകാനാകൂ എന്നാണറിയിച്ചിട്ടുള്ളത്.
നടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾഅടങ്ങുന്ന മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിരവധിതവണ കണ്ടതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിച്ചേക്കും. ഒരുമാസത്തിനകം അന്വേഷണം പുർത്തിയാക്കാനാണ് കോടതി കഴിഞ്ഞമാസം നിർദേശിച്ചത്. ഫോണുകൾ മുംബൈയിലെ ലാബിൽ പരിശോധനക്കയച്ച് തെളിവ് നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകർക്ക് പങ്കുണ്ടെന്നും അവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]