
ദുബൈ: ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാന്‍ തീരുമാനമെടുത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്‍ഡിഗോയുടെ ഈ തീരുമാനം മൂലം ദില്ലി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയും.
ഏവിയേഷൻ ടർബൈൻ ഫ്യൂവൽ വർധിച്ചതിനെത്തുടർന്ന് 2023 ഒക്ടോബറിലാണ് ഇന്ധന ചാർജ് ഏർപ്പെടുത്തിയത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില അടുത്തിടെ കുറഞ്ഞിരുന്നു. ഇതോടെയാണ് ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം ഇന്‍ഡിഗോ പ്രഖ്യാപിച്ചത്. . ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില മാറിമറിയുന്നതിന് സാധ്യതയുള്ളതിനാൽ, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
Read Also –
അപ്രതീക്ഷിത പ്രഖ്യാപനം; യുവജന വകുപ്പ് മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബൈ: യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയെ പ്രഖ്യാപിച്ചു. യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയെ പുതിയ യുവജന വകുപ്പ് മന്ത്രിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.
‘ബഹിരാകാശസഞ്ചാരിയായ സുല്‍ത്താന്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബിയും ആറ് മാസക്കാലം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബിയുമെന്ന നേട്ടങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. യുവജനങ്ങളുടെ പ്രശ്നങ്ങളെ അടുത്തറിയാവുന്ന ആളാണ്. അവരെ സേവിക്കുന്നതിലും മുമ്പോട്ട് നയിക്കുന്നതിലും ശ്രദ്ധാലുവുമാണ്’- ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]