ഇടുക്കി വണ്ടിപ്പെരിയാറില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്‍കുമെന്ന് പൊലീസിന്റെ ഉറപ്പ്. കുട്ടിയുടെ വീട്ടിലും കുടുംബം പുറത്തുപോകുമ്പോഴും സുരക്ഷ ഉറപ്പാക്കുമെന്ന് ഇടുക്കി എസ് പി അറിയിച്ചു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പൊലീസ് തീരുമാനിച്ചത്. പൊലീസ് തീരുമാനം അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു. (police protection for Vandiperiyar case victim family)
ഇന്ന് രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ പിതാവിനും മുത്തശ്ശനും വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം ആരംഭിച്ചത്.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. ഇതേ തുടര്‍ന്നുണ്ടായ പ്രകോപനമാവാം ആക്രമണ കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ഇവര്‍ പീരിമേട് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അധിക ദൂരം പിന്നിടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.
Story Highlights: police protection for Vandiperiyar case victim family
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]