
ജബുവ-കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിനിയുടെ വാക്കുകള്‍ വിശ്വസിച്ച ബാധ ഒഴിപ്പിക്കാന്‍ ഇരുന്നുകൊടുത്ത യുവതിക്ക് ദാരുണാന്ത്യം. മന്ത്രവാദത്തിന്റെ പേരില്‍ മൂന്ന് ദിവസം പീഡനമേറ്റുവാങ്ങിയ ശേഷമാണ് യുവതി മരിച്ചത്.
നില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മധ്യപ്രദേശില്‍ ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ജബുവ ജില്ലയിലാണ് അന്ധവിശ്വാസം ഒരു ജീവന് കൂടി അപഹരിച്ചത്.
മരിച്ച യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 304 പ്രകാരം മന്ത്രവാദനിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി ജാബുവ എസ്പി അഗം ജെയിന് പറഞ്ഞു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞഞു.
നഗര്വാഡ് ഗ്രാമത്തിലെ പ്രകാശ് ദാമോറിനും മഞ്ജീതയ്ക്കും (34) വിവാഹം കഴിഞ്ഞ് 16 വര്‍ഷമായിട്ടും കുട്ടികളായില്ല.
ഇതേ തുടര്‍ന്നാണ് പ്രകാശ് യുവതിയെ റാണാപൂര്‍ ഗ്രാമത്തിലെ മന്ത്രവാദിനിയുടെ അടുത്തേക്ക് കൊണ്ടുപോയത്.
അമാനുഷിക ശക്തിയുണ്ടെന്നും വന്ധ്യതാ പ്രശ്നത്തില്‍ മന്ത്രവാദിനിക്ക് സഹായിക്കാനാകുമെന്നും കുടുംബാംഗങ്ങള്‍ വിശ്വസിച്ചു.
റാണാപൂരിലെത്തിയ ശേഷം മഞ്ജീതയ്ക്ക് ഏതോ ദുരാത്മാവിന്റെ ബാധയുണ്ടെന്നും അതിനാലാണ് ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതെന്നും മന്ത്രവാദിനി ബന്ധുക്കളോട് പറഞ്ഞു.
ദുരാത്മാക്കളില്‍ നിന്ന് മോചിപ്പിക്കാനെന്ന പേരില്‍ യുവതിയെ മൂന്ന് ദിവസം ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു.
മൂന്നാം ദിവസം, മഞ്ജീത അബോധാവസ്ഥയിലാവുകയും പ്രതികരിക്കാന്‍ കഴിയാതെ വരികയും ചെയ്തപ്പോള്‍ മന്ത്രവാദിനി യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.
വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹത്തില്‍ മുറിവുകളുണ്ടെന്നും എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നും വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തത വരൂയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തന്റെ ഭാര്യയെ മന്ത്രവാദിനി മൂന്ന് ദിവസത്തോളം മര്‍ദ്ദിച്ചതായി ഭര്‍ത്താവ് പ്രകാശ് ദാമോര്‍ പറഞ്ഞു.
ആദ്യ രണ്ട് ദിവസം അതിജീവിച്ച് ബോധം വീണ്ടെടുത്തെങ്കിലും മൂന്നാം ദിവസം ബോധം വീണ്ടെടുക്കാനായില്ല. സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി
നേരില്‍ കാണാത്തയാള്‍ക്ക് എട്ട് ലക്ഷം രൂപ കടം നല്കിയ യുവതി കുടുങ്ങി, പണം നല്‍കിയത് ഭര്‍ത്താവ് അറിയാതെ
ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു
ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]