
കൊല്ലം: ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമായാണ് എൽഡിഎഫ് ഗണേഷിന് മന്ത്രിസ്ഥാനം നൽകിയതെന്ന് യൂത്ത് കോൺഗ്രസ്. യേശുവിനെ 30 വെള്ളികാശിന് യൂദാസ് ഒറ്റിക്കൊടുത്തതിന് സമാനമാണ് ഉമ്മൻ ചാണ്ടിയോട് ഗണേഷ് ചെയ്തത്. അഭിനവ യൂദാസാണ് ഗണേഷ് എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി.
ഗണേഷിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് സരിതയുടെ കത്തിൽ തിരുകികയറ്റിയതിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിക്കപ്പെട്ട ജനാധിപത്യ വിരുദ്ധനെ മന്ത്രിയായി ചുമക്കേണ്ടത് കേരള പൊതുസമൂഹത്തിന് നാണക്കേടാണന്നും എൽ.ഡി.എഫി.ന്റെ ഗതികേടാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധ സമരം എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്നാ അർഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ആദർശ് ഭാർഗവൻ, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, ഷാഫി ചെമ്മാത്ത്, ഹർഷാദ് മുതിരപ്പറമ്പ്,ഷാജി പള്ളിത്തോട്ടം, ഷിബു കടവൂർ, നിഷാദ് അസീസ്, മാഹിൻ കരുവാ, അർജുൻ ഉളിയക്കോവിൽ, നസ്മൽ കലത്തിക്കാട്, ഗോകുൽ കടപ്പാക്കട, ഫവാസ് പള്ളിമുക്ക്, പ്രശാന്ത് ബീച്, ഷെഫീഖ് റോക്കി, ശരീഫ് ,മഹേഷ് മനു, സെയ്ദലി. തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതേസമയം, നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സിനിമ വകുപ്പ് കൂടി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും തന്നെയാണ് നല്‍കുന്നത്.
Last Updated Dec 29, 2023, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]