

27 പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഇനി ആജീവനാന്ത പെൻഷൻ; രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഉണ്ടാകുന്നത് വലിയ ബാധ്യത
തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത.
രാജിവെച്ച മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിലാണ് സര്‍ക്കാറിന് വലിയ ബാധ്യത ഉണ്ടാകുന്നത്. 27 പേര്‍ക്കാണ് ഇനി ആജീവനാന്ത പെൻഷൻ കിട്ടുക. ഇത് കൂടാതെയാണ് പുതിയ മന്ത്രിമാരുടെ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത.
ഡിഎ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും 3450 രൂപ മുതല്‍ ആറായിരം രൂപ വരെയുള്ള പെൻഷലുമാണ് ഇവര്‍ക്ക് ലഭിക്കുക.
ആൻറണി രാജുവിൻ്റെ സ്റ്റാഫില്‍ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതില്‍ ഒരു അഡീഷനല്‍ സെക്രട്ടറിയും ഒരു ക്ലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബാക്കി 19 ഉം രാഷ്ട്രീയ നിയമനം. 2 അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനല്‍ പിഎ, ഒരു അസിസ്റ്റൻറ് , 4 ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റൻറ് 4 , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.
മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവിലിൻ്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേര് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷൻ, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് തിരിച്ചു പോകും. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മൂന്ന് പേരില്‍ രണ്ട് പേര് രാഷ്ട്രീയ നിയമനം, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാര്‍ 4, ഇതില്‍ രണ്ട് പേര് രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനല്‍ പിഎയും , 4 ക്ലര്‍ക്കുമാര്‍, 5 പ്യൂണ്മാര്, ഡ്രൈവര്‍മാര്‍ രണ്ട്പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]