
സോൾ: ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യ അറസ്റ്റ് നടത്തി കൊറിയന്‍ പൊലീസ്. 28 വയസുള്ള യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും ഇവരുടെ കൂട്ടാളിയായ 29 വയസുകാരിയും പെടുത്തി ബ്ലാക്മെയില്‍ കെണിയില്‍ പെട്ടാണ് ലീ സൺ-ക്യു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഓസ്കർ പുരസ്കാരങ്ങള്‍ “പാരസൈറ്റ്” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് ലീ. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് ബുധനാഴ്ച നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പോലീസിനെ ഉദ്ധരിച്ച് യോൻഹാപ്പ് വാര്‍ത്ത ഏജന്‍സി റിപ്പോർട്ട് ചെയ്തത്.
48 കാരനായ ലീ കഞ്ചാവിനും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് പ്രഥമിക അന്വേഷണത്തിന് ശേഷം പറയുന്നത്. ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തല്‍.
അടുത്തിടെ ചില വിവാദങ്ങള്‍ മൂലം നടനെ ടെലിവിഷൻ, പരസ്യ പ്രോജക്ടുകളിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട് വന്നിരുന്നു.ഇദ്ദേഹം മയക്കുമരുന്ന് കേസില്‍ പൊലീസ് അന്വേഷണത്തില്‍ കീഴിലായിരുന്നു.
പൊലീസ് പുറത്തുവിട്ട പുതിയ വിവരങ്ങള്‍ പ്രകാരം ഡിസംബര്‍ ആദ്യം മുതല്‍ യുവതികള്‍ ലീയെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ എന്ത് കാര്യത്തിനാണ് ഭീഷണിപ്പെടുത്തിയത് എന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്. നടനില്‍ നിന്നും യുവതികള്‍ ഭീഷണിപ്പെടുത്തി 300 മില്ല്യണ്‍ കൊറിയന്‍ കറന്‍സിയാണ് കൈക്കാലാക്കാന്‍ ശ്രമിച്ചത് എന്നാണ് വിവരം.
ഹൊറർ ചിത്രമായ “സ്ലീപ്പ്” ആണ് അവസാനമായി ലീ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഉറക്കത്തിൽ നടക്കുന്ന അതിലൂടെ ഭയാനകമായ കാര്യങ്ങള്‍ കാണുന്ന ഒരു ഭർത്താവായാണ് ഇദ്ദേഹം ഇതില്‍ റോള്‍ ചെയ്തത്. നിരൂപക പ്രശംസ നേടുകയും കാൻ ഫെസ്റ്റിവലിലെ ക്രിട്ടിക്സ് വീക്ക് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ഈ ചിത്രം.
കഴിഞ്ഞ ഒക്ടോബറില്‍ ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇദ്ദേഹത്തെ ഇഞ്ചിയോണ്‍ പൊലീസ് വിളിച്ചു വരുത്തി അന്വേഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങളുടെ പേരില്‍ തന്നെ സ്നേഹിക്കുന്ന എല്ലാവരോടും മാപ്പ് പറയുന്നതായി അന്ന് മാധ്യമങ്ങളെ കണ്ട ലീ സൺ-ക്യു പ്രതികരിച്ചിരുന്നു. ഭാര്യയും നടിയുമായ ജിയോൺ ഹൈ-ജിനും രണ്ട് ആൺമക്കളുമാണ് ലീ സൺ-ക്യുനിന്റെ കുടുംബം.
Last Updated Dec 28, 2023, 8:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]