
സഹോദരൻ സുനിൽ ഗ്രോവർ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ അതേ ദിവസം ‘ഡങ്കി’ സിനിമയ്ക്കായി ഷാരൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ അനുഭവം പങ്കുവെച്ച് നടൻ അനിൽ ഗ്രോവർ. തനിക്ക് എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതിരുന്ന ദിവസത്തെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
‘ജനുവരി 27-ന് സുനിലിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന അതേ ദിവസമായിരുന്നു ഷാരൂഖ് സാറുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരുന്നു അത്. കൂടിക്കാഴ്ചയ്ക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ആദ്യം പ്രയാസപ്പെട്ടു. പക്ഷേ സുനിലിനോട് സംസാരിച്ചതോടെ എനിക്ക് ആത്മവിശ്വാസവും ധെെര്യവും ലഭിച്ചു’, അനിൽ ഗ്രോവർ പറഞ്ഞു
കൂടിക്കാഴ്ച്ച നന്നായി വരാൻ സഹോദരൻ ആശിർവദിച്ചുവെന്നും അനിൽ പറഞ്ഞു. സഹോദരന് ശസ്ത്രക്രിയയുള്ള കാര്യം ഷാരൂഖ് ഖാനോ സംവിധായകൻ രാജ് കുമാർ ഹിരാനിയോ അറിഞ്ഞിരുന്നില്ലെന്നും താൻ അസ്വസ്ഥനായിരുന്നുവെന്ന് അവർക്ക് തോന്നിക്കാണുമെന്നും താരം കൂട്ടിച്ചേർത്തു.
2022-ലാണ് നടനും ഹാസ്യതാരവുമായ സുനിൽ ഗ്രോവറിന് ഹൃദയാഘാതം ഉണ്ടാവുന്നതും ശസ്ത്രക്രിയക്ക് വിധേയനാകുന്നതും. ഫെബ്രുവരി മൂന്നിന് താരം ആശുപത്രി വിട്ടു. ഷാരൂഖിന്റെ തന്നെ ‘ജവാനി’ലാണ് സുനിൽ അവസാനമായി അഭിനയിച്ചത്. ഷാരൂഖിനൊപ്പം ഡങ്കിയിലാണ് അനിൽ ഗ്രോവർ ഒടുവിലായി വേഷമിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]