

First Published Dec 26, 2023, 3:07 PM IST
ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഒരു വർഷമാണ് കഴിഞ്ഞ് പോകുന്നത്. ഈ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് പുറമേ ഒളിഞ്ഞിരുന്ന പലതും കണ്ടെത്തിയ വർഷം കൂടിയാണ് 2023. ഈ കണ്ടെത്തലുകളെയെല്ലാം ലോകം ഏറെ വിസ്മയത്തോടെയാണ് നോക്കി കണ്ടതും. അവയിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കണ്ടെത്തലുകൾ ഏതൊക്കെയാണെന്ന് നോക്കാം,
മെഗലോഡന്റെ പല്ല് അടങ്ങിയ നെക്ലേസ്
ചരിത്രാതീത സ്രാവായ മെഗലോഡന്റെ (Megalodon) പല്ല് ഉൾക്കൊള്ളുന്ന ഒരു നെക്ലേസ് സമുദ്രത്തിലെ പുരാതനമായ കപ്പല്‍ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു. ജല പര്യവേക്ഷണ കമ്പനിയായ മഗല്ലൻ നടത്തിയ തിരച്ചിലാണ് ഈ അത്യപൂര്‍വ്വ നെക്ലെസ് ശേഖരം കണ്ടെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 13,000 അടി താഴ്ചയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. 1912 ലെ ടൈറ്റാനിക് ദുരന്തം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് അത്യപൂർവ്വ നെക്ലൈസ് കണ്ടെത്തിയതെന്നതും മറ്റൊരു പ്രത്യേകതയായി.
റോയൽ ലാവറ്ററി
പുരാവസ്തു ഗവേഷകർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫ്ലഷ് ടോയ്ലറ്റ് കണ്ടെത്തിയത് 2023 ഫെബ്രുവരിയിലാണ്. വളഞ്ഞ പൈപ്പ് സഹിതമുള്ള ഈ ശൗചാലയത്തിന് ഏകദേശം 2,400 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, സിയാൻ നഗരത്തിലെ യുയാങ് പുരാവസ്തു സൈറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിലുള്ളില് നിന്നാണ് ഈ പുരാതനമായ ഫ്ലഷ് ടോയ്ലറ്റ് കണ്ടെത്തിയത്.
എ ഐ കണ്ടെത്തിയ എഴുത്തുകാരൻ
നൂറ്റാണ്ടുകൾ നീണ്ട നിഗൂഢതയ്ക്ക് ശേഷം, പതിനേഴാം നൂറ്റാണ്ടിലെ ഒരു സ്പാനിഷ് നാടകത്തിന്റെ രചയിതാവ് ആരാണെന്ന് എ ഐയുടെ സഹായത്തോടെ കണ്ടെത്തി. നൂറ്റാണ്ടുകളായി രചയിതാവ് ആരാണെന്ന് അറിയാതെ അജ്ഞാത കര്‍തൃത്വമായി കരുതപ്പെട്ട ആ സ്പാനിഷ് നാടകം എഴുതിയത് പ്രശസ്ത എഴുത്തുകാരനായ ഫെലിക്സ് ലോപ് ഡി വേഗയായിരുന്നു. “ലാ ഫ്രാൻസെസ ലോറ” അല്ലെങ്കിൽ “ഫ്രഞ്ച് വുമൺ ലോറ” എന്ന് അറിയപ്പെട്ടിരുന്ന നാടകം, ഫ്രഞ്ച് സിംഹാസനത്തിന്റെ അനന്തരാവകാശി ഒരു പ്രഭുവിന്റെ ഭാര്യയായ ലോറയുമായി ആകൃഷ്ടനാകുന്നതും തുടര്‍ന്ന് പ്രണയം, അസൂയ, വിഷം നല്കല് എന്നിവയിലൂടെ വികസിക്കുന്നതുമാണ് നോവലിന്റെ ഇതിവൃത്തം. ഏകദേശം 1,300 അജ്ഞാത കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും വിവിധ രചയിതാക്കളുടെ അറിയപ്പെടുന്ന കൃതികളുമായി താരതമ്യപ്പെടുത്തിയാണ് എഐ ഫെലിക്സ് ലോപ് ഡി വേഗയെ കണ്ടെത്തിയത്.
4,000 വർഷം പഴക്കമുള്ള സ്റ്റോൺഹെഞ്ച് പോലെയുള്ള സങ്കേതം
കിഴക്കൻ പട്ടണമായ റോട്ടർഡാമിൽ 4,000 വർഷം പഴക്കമുള്ള സ്റ്റോൺഹെഞ്ചിനെ അനുസ്മരിപ്പിക്കുന്ന ഒരു പുരാതന സങ്കേതം കണ്ടെത്തി. പുരാവസ്തു ഗവേഷകർ 2017 മുതൽ ടൈലിലെ സ്ഥലത്ത് നടത്തിവരുന്ന ഉത്ഖനനത്തിന് ഒടുവിലാണ് ഈ കണ്ടെത്തൽ .
3,000 വർഷം പഴക്കം; ഇന്നും തിളങ്ങുന്ന വാൾ
3,000 വർഷത്തിലേറെ പഴക്കമുള്ളതായി കരുതപ്പെടുന്ന കുറ്റമറ്റ രീതിയിൽ സംരക്ഷിക്കപ്പെട്ട ഒരു വെങ്കല വാൾ തെക്കൻ ജർമ്മനിയിൽ കണ്ടെത്തി. ഇപ്പോഴും തിളങ്ങുന്ന ഈ വാൾ ഏറെ വിസ്മയിപ്പിക്കുന്ന കണ്ടെത്തലാണ്. മൂന്ന് വ്യക്തികളെ – ഒരു പുരുഷൻ, ഒരു സ്ത്രീ, ഒരു ആൺകുട്ടി – സംസ്കരിച്ചിരിക്കുന്ന ഒരു ശവക്കുഴിക്കുള്ളിൽ നിന്നാണ് ഈ പുരാതനമായ വാള് കണ്ടെത്തിയത്.
Last Updated Dec 26, 2023, 3:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]