
തിരുവനന്തപുരം- നടനും ബി. ജെ. പി നേതാവുമായ കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി. സാമൂഹ്യപ്രവര്‍ത്തക ധന്യാ രാമനാണ് പരാതിയുമായി പൊലീസിലെത്തിയത്. തന്റെ പരാതിയെകുറിച്ച് വിവരം ഫേസ്ബുക്കിലൂടെയാണ് അവര്‍ അറിയിച്ചത്.
പറമ്പില്‍ പണിയെടുക്കാന്‍ വന്നവര്‍ക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്ന കൃഷ്ണകുമാറിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയില്‍ കൃഷ്ണ കുമാറിന്റെ മാതാവ് തറയില്‍ കുഴി കുഴിച്ചു പണിക്കെത്തിയവര്‍ക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നുവെന്നും സംഭവം ഭരണഘടന നിലവില്‍ വന്ന ശേഷവും 1955ലെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് ഈ രാജ്യത്ത് നിലവില്‍ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണെന്നും പരാതിയില്‍ പറയുന്നു.
നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ പ്രവര്‍ത്തി ചെയ്തത് ശിക്ഷാര്‍ഹമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കൃഷ്ണകുമാറിന്റെ പരാമര്‍ശത്തില്‍ ദുഃഖവും ഞെട്ടലും മാനസിക വേദനയും ഉണ്ടെന്നും കൃഷ്ണകുമാറും ബന്ധുക്കളും നടത്തിയ കുറ്റകൃത്യത്തില്‍ പരാതിയുണ്ടെന്നും സംഭവത്തിന് കാരണകാരായ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
