സന്നിധാനം: വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിന്‍കോഡും. ഇതെവിടെയാണെന്നും എങ്ങനൊയൊക്കെ ആണെന്നും ഭൂരിഭാഗം മലയാളികൾക്ക് പരിചിതമായിരിക്കും. മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട് ഈ തപാൽ ഓഫീസിന്. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍മുദ്ര പതിച്ചതാണ് അവിടുത്തെ പോസ്റ്റ് കാര്‍ഡുകള്‍. കാലം ഏറെ മാറിയിട്ടും, അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശബരിമല തപാല്‍ ഓഫീസിനോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല.
വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും ഈ തപാല്‍മുദ്ര പതിച്ച കത്തയക്കാനായി ഇന്നും ഭക്തരെത്തുന്ന ഇടം. മണ്ഡല മകര വിളക്ക് കാലത്ത് മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ശബരിമല അയ്യപ്പന്, 689713 എന്നതാണ് പിന്‍കോഡ്. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും.
തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല. ഈ മണ്ഡലകാലത്ത് ഇതു വരെ 2000 പേസ്റ്റുകാര്‍ഡുകളാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. ഭക്തരുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് സംവിധാനം, മണി ഓര്‍ഡര്‍ സംവിധാനം, തീര്‍ത്ഥാടകര്‍ക്കായി പാഴ്സല്‍ സര്‍വീസ്,അരവണ ഓണ്‍ലൈന്‍ ഓഫ്ലൈന് ബുക്കിങ്ങ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളും തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫുമാണ് ശബരിമല തപാല്‍ ഓഫീസിലുള്ളത്.
കാനന വാസന് കാഴ്ച്ചയുമായികാടിന്റെ മക്കള്‍
കാനന വാസന് വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് ദര്‍ശനം നടത്താന്‍ കാടിന്റെ മക്കള്‍ എത്തുന്നു. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍ താമസിച്ചുവരുന്നരാണിവര്‍. വ്യാഴാഴ്ച്ച വൈകുന്നേരം ദീപാരാധന സമയത്താണ് ദര്‍ശനത്തിന് എത്തുന്നത്. അയ്യപ്പനു സമര്‍പ്പിക്കുന്ന കാഴ്ച്ചയില്‍ കാട്ടില്‍ നിന്നും ശേഖരിച്ച തേന്‍, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികള്‍ തുടങ്ങി കരകൗശല വിദ്യ വെളിവാക്കുന്ന ഉദ്പന്നങ്ങള്‍ തുടങ്ങിയവയാണ്. എല്ലാ വര്‍ഷങ്ങളിലും കാഴ്ച്ചയുമായി സംഘം അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് എത്താറുണ്ട്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]