
ബോക്സ് ഓഫീസ് വെട്ടിപ്പിടിക്കാന്‍ നാളെ മുതല്‍ ‘സലാര്‍’
‘സലാർ’ സിനിമയിൽനിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ഹോംബാലെ ഫിലിംസിന്റെ ‘സലാര്‍’ ഈ ഡിസംബര്‍ 22ന് തീയേറ്ററുകളില്‍ റിലീസിന് എത്തുന്നു. പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി ഒരുങ്ങുന്ന ചിത്രം, ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിനെത്തും.
To advertise here, Contact Us
ചിത്രത്തിന്റെ ട്രെയ്ലര് വലിയ ശ്രദ്ധ നേടിയിരുന്നു. സൂപ്പര്‍ ഹിറ്റുകളായ കെ.ജി.എഫ് 1, കെ.ജി.എഫ് 2 എന്നിവയ്ക്ക് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് സലാര്‍. ഹോംബാലെ ഫിലിംസിന്റെ വലിയ പ്രോജക്റ്റാണ് ”സലാര്‍”.

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. വിജയ് കിരഗാണ്ടര്‍, കെ വി രാമ റാവു ചേര്‍ന്നാണ് സലാര്‍ നിര്‍മ്മിക്കുന്നത്. പ്രഭാസ് നായകനായി എത്തുന്ന സലാറില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രുതി ഹാസന്, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്.
രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെത്തിക്കുന്നത്. ഛായാഗ്രഹണം – ഭുവന് ഗൗഡ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ് – അന്‍മ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്ഡി. പി ആര് ഒ. – മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിംഗ്.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Content Highlights: salaar releases on December 22, prabhas prithviraj sukumaran, prasanth neel
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]