
കൊച്ചി: പിണറായി സർക്കാർ 2026 വരെ മുന്നോട്ട് പോകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംസ്ഥാന സര്‍ക്കാരിന്റെ നാശമടുത്തു. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99 എംഎൽഎമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റില്‍ ഒരു മാറ്റവും വരില്ല. പിണറായി സർക്കാരിനെ പിരിച്ചു വിട്ടിട്ടാണെങ്കിലും സർവകലാശാലയില്‍ സെനറ്റ് യോഗം ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്യുന്ന സെനറ്റ് അംഗങ്ങളുണ്ടാവും. അവര്‍ സര്‍വകലാശാലകള്‍ ഭരിക്കും. കാശ്മീരിലെ ജനങ്ങള്‍ക്ക് സാതന്ത്യം നല്കാൻ നരേന്ദ്ര മോദിക്കായെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകളിലും ജനാധിപത്യം കൊണ്ടുവരാൻ മോദിക്ക് കഴിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
കേരള പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റാനാവുന്നില്ലെങ്കില്‍ രാജ്യത്ത് വേറേയും പൊലീസ് ഉണ്ടെന്ന് പിണറായി വിജയൻ അറിയും. ജെ എൻ യു പൊളിച്ചടുക്കി ജനാധിപത്യം പുനഃസ്ഥാപിച്ചെങ്കില്‍ കേരളത്തിലും അത് ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Last Updated Dec 21, 2023, 9:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]