
ദോഹ: ഇന്ന് ഖത്തര്‍ ദേശീയ ദിനം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഘോഷങ്ങളില്ലാത്ത ദേശീയ ദിനമാണ് ഇക്കുറി കടന്നു പോകുന്നത്. വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളുമില്ല. കുവൈത്ത് മുന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗാസയിലെ പലസ്തീന് ജനതയ്ക്ക് നേര്‍ക്ക് ഇസ്രയേലിന്റെ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ കാരണമായി. ദര്‍ബ് അല്‍സായി, കത്താറ കള്‍ചറല്‍ വില്ലേജ്, ദോഹ എക്സ്പോ എന്നിവിടങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് സര്‍ക്കാര്‍ മേഖലക്ക് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ദോഹ എക്സ്പോയില്‍ മൂന്ന് ലക്ഷം പൂക്കള്‍ കൊണ്ട് ദേശീയ പതാക ഒരുക്കിയിരുന്നു.
Read Also –
നിയമലംഘകരായ പ്രവാസികൾക്കെതിരെ ശക്തമായ നടപടി; ഒരാഴ്ചക്കിടെ 18,428 പേർ കൂടി പിടിയിൽ
റിയാദ്: സൗദിയിൽ നിയമലംഘകരായ പ്രവാസികൾക്കെതിരെ ശക്തമായ നടപടി തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ് തുരുന്നത്. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമലംഘകരായ 18,428 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡിസംബർ ഏഴ് മുതൽ 13 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. താമസനിയമം ലംഘിച്ച 11,664 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,301 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,463 പേർ എന്നിങ്ങനെയാണ് അറസ്റ്റ്.
രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,000 പേർ അറസ്റ്റിലായി. ഇവരിൽ 36 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. 61 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്.
Last Updated Dec 18, 2023, 7:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]