
ഇന്ത്യയുടെ ശത്രുക്കൾ ഓരോന്നായി തീരുന്നു. കുപ്രസിദ്ധ അധോലാക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും പണി കിട്ടിയെന്ന വാര്‍ത്തകൾ പുറത്തുവരുന്നു. ഇതിനെല്ലാം പിന്നിൽ ഒരു ഹീറോ ഉണ്ടെന്ന തരത്തിൽ ചര്‍ച്ചകൾ നടക്കുയാണ് എക്സ് പ്ലാറ്റ്ഫോമിൽ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടട് ലിസ്റ്റിൽ ഉള്ള ഭീകരര്‍ അജ്ഞാതരാൽ വിദേശ രാജ്യങ്ങളിൽ കൊല്ലപ്പെട്ടത് ചര്‍ച്ചയാകുന്നു. ജമ്മുവിലെ സുൻജ്വാൻ കരേസേന ക്യാമ്പിൽ 2018-ൽ നടന്ന ഭീകരാക്രമണ സൂത്രധാരൻ (മിയാൻ മൂജാഹിദ്) ഖാജ ഷാഹിദിനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഷാഹിദ് ലത്തീഫ്, അക്രം ഖാൻ അങ്ങനെ നിരവധി പേര് കൊല്ലപ്പെട്ട റിപ്പോര്‍ട്ടുകൾ പിന്നെയും പുറത്തുവന്നിരുന്നു.
ഇത്തരത്തിൽ നിരവധി വാര്‍ത്തകൾക്ക് പിന്നാലെയാണ് ദാവൂദ് ഇബ്രാഹീം വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയലാണെന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അജ്ഞാതന്‍ പിന്തുണയറിയിച്ചുള്ള പോസ്റ്റുകൾ നിറയുന്നത്. ആരാണ് ആ അജ്ഞാതര്‍ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. ഈ ഭീകരരുടെ കൊലകൾക്കെല്ലാം പിന്നിൽ ഇന്ത്യയാണെന്നാണ് പാകിസ്ഥാന്റെ ആരോപിച്ചിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രാജ്യാതിർത്തിക്കുള്ളിൽ കടന്ന് പാക് പൗരന്മാരെ കൊല്ലുകയാണെന്നായിരുന്നു ആരോപണം. എന്തായാലും ഇതെല്ലാം ചെയ്യുന്ന അജ്ഞാതര്‍ക്ക് വലിയ പിന്തുണയാണ് എക്സ് പ്ലാറ്റ്ഫോമിൽ ലഭിക്കുന്നത്. അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി അനവധി പോസ്റ്റുകളാണ് പങ്കുവയ്ക്കപ്പെടുന്നത്.
ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സൂചന. വിഷബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും തിങ്കളാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നു. ദാവൂദ് ഇബ്രാഹിമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റെന്നതും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നതും ഉള്‍പ്പെടെയുള്ള ഒരു വിവരവും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്. ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നതോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ എവിടെയും ലഭ്യമായിട്ടുമില്ല. “രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവന്‍ ദാവൂദിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.” – റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. ദാവൂദിന്റെ ബന്ധുക്കളായ അലിഷാ പര്‍ക്കര്‍, സാജിദ് വാംഗ്ലെ എന്നിവരില്‍ നിന്ന് വിവരം തേടാനാണ് പൊലീസിന്റെ ശ്രമം. ദാവൂദ് ഇബ്രഹീം രണ്ടാം വിവാഹത്തിന് ശേഷം കറാച്ചിയില്‍ താമസിക്കുകയാണെന്ന് സഹോദരി ഹസീന പര്‍ക്കര്‍ ജനുവരിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പാക് അധികൃതർ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാനിലെ അപ്രഖ്യാപിച ഇന്റർനെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ വിർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നും ആരോപണമുണ്ട്.
Last Updated Dec 18, 2023, 7:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]