ദുബായ്: ഐപിഎല്‍ ലേലത്തിന് നാളെ ദുബായില്‍ അരങ്ങൊരുങ്ങുമ്പോള്‍ ആരൊക്കെ കോടിപതികളാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ടീമുകള്‍ സ്വന്തമാക്കേണ്ട താരങ്ങളുടെ ചുരുക്കപ്പട്ടികയുമായി അവസാനവട്ട കൂട്ടലും കിഴിക്കലും നടത്തുമ്പോള്‍ ലേലത്തില്‍ ചെന്നൈ കോടികള്‍ കൊടുത്ത് റാഞ്ചാനിടയുള്ള താരത്തിന്റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഒരു വിദേശ പേസറുടെ സാന്നിധ്യം അത്യാവശ്യമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ ദക്ഷണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോയെറ്റ്സിക്കായി 12-14 കോടി മുടക്കിലായും അത്ഭുതപ്പെടാനില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. വിദേശ പേസറെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്റെ മനസിലും ചെന്നൈയുടെ മനസിലും വരുന്നത് ഒരേ പേരാകാനാണ് സാധ്യത. കാരണം, ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ചെന്നൈ ടീമിന്റെ സഹ ടീമായ ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സിന്റെ താരമാണ് കോയെറ്റ്സി.
അതുകൊണ്ട് തന്നെ അവനില്‍ താല്പര്യമുണ്ടെങ്കില് അവര്‍ അവനായി 10-12-14 കോടിയൊക്കെ മുടക്കാന്‍ തയാറാകുമെന്ന് ഉറപ്പാണ്. ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന അടിമുടി മികച്ചൊരു പേസറാണ് കോയെറ്റ്സി. കളിയുടെ തുടക്കത്തിലും ഒടുക്കത്തിലും അഴനെ ഉപയോഗിക്കാനാവും. വായുവില്‍ വേഗത്തില്‍ പന്തെറിയാനാവുന്ന കോയെറ്റ്സി മികച്ച വിക്കറ്റ് ടേക്കറുമാണ്. അതുകൊണ്ടു തന്നെ ധോണി മികച്ചൊരു പേസറെ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് കോയെറ്റ്സി അനുയോജ്യനാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
ലേലലത്തിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ ഡ്വയിന്‍ പ്രിട്ടോറിയസിനെയും സിസാന്ദ മഗാലയെയും ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജൈമിസണെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒഴിവാക്കിയിരുന്നു. ലേലത്തില്‍ ചെന്നൈക്ക് 31.4 കോടി രൂപയാണ് പരമാവധി ചെലവഴിക്കാനാകുക. മൂന്ന് വിദേശ താരങ്ങളുടെ അടക്കം ആറ് താരങ്ങളുടെ ഒഴിവാണ് ചെന്നൈ ടീമിലുള്ളത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]