
നാഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറി. രാവിലെ 9 മണിക്കുണ്ടായ സംഭവത്തിൽ 9 പേർ മരിച്ചു. പാക്കിംഗ് നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ആദ്യഘട്ടത്തിൽ 5 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംഭവ സ്ഥലത്തേക്ക് ഉടനടി രക്ഷാപ്രവർത്തകർ എത്തിയിരുന്നു. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോളാർ എക്സ്പ്ലോസീവ് നിർമ്മിക്കുന്ന ഈ കമ്പനി സ്ഥിതി ചെയ്യുന്നത് നാഗ്പൂരിലെ ഗ്രാമപ്രദേശത്താണ്. പ്ലാന്റിനകത്തുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവരിലേറെയും മരിച്ചവരും ഇവിടുത്തെ തൊഴിലാളികൾ തന്നെയാണ്.
Last Updated Dec 17, 2023, 12:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]