
കളമശേരി
ഭരണഘടന ഉറപ്പുനൽകുന്ന ജാതി, മത, ലിംഗ, ദേശ, ഭാഷാ സംരക്ഷണത്തിന് കോട്ടംതട്ടുമ്പോൾ കോടതികൾ എന്ത് പറയുന്നുവെന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നുവാൽസിൽ എം കെ ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടിയ അഭിഭാഷകനായിരുന്നു എം കെ ദാമോദരൻ. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകരുകയാണ് മികവ് കേന്ദ്രത്തിന്റെ പ്രധാനലക്ഷ്യം.
പുതിയ വെല്ലുവിളി നേരിടാൻ വിദ്യാർഥികളെയും യുവ അഭിഭാഷകരെയും പ്രാപ്തരാക്കാൻ കേന്ദ്രത്തിനുകഴിയണം. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണെന്ന യാഥാർഥ്യം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഓഫീസ് ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ കെ എൻ അനിൽകുമാർ, വൈസ് ചാൻസലർ ഡോ. കെ സി സണ്ണി, രജിസ്ട്രാർ എം ജി മഹാദേവ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]