
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 378 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
എറണാകുളം- 60, തിരുവനന്തപുരം- 47, കോട്ടയം- 35, കോഴിക്കോട്- 29, പത്തനംതിട്ട- 23, കൊല്ലം- 14, ഇടുക്കി- 13, തൃശൂര്‍- 9, പാലക്കാട്- 7, ആലപ്പുഴ- 6, കണ്ണൂര്‍- 6, മലപ്പുറം- 4, വയനാട്- 2, കാസര്‍ഗോഡ്- 1 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് രോഗികള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 56 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,130 ആയി. 2502 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]