
സിമ്പിൾ എനർജി അതിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ സിമ്പിൾ ഡോട്ട് വൺ പുറത്തിറക്കി. 99,999 രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ഇതാണ് അതിന്റെ പ്രാരംഭ വില. ബെംഗളൂരുവിൽ സ്കൂട്ടർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ വിലയിൽ ലഭിക്കും. 2024 ജനുവരിയിൽ കമ്പനി പുതിയ വിലകൾ പ്രഖ്യാപിക്കും. ലോഞ്ച് ചെയ്തതോടെ കമ്പനി ഓൺലൈൻ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം. ഓല, ആതർ, ടിവിഎസ് മോഡലുകളോടായിരിക്കും ഇത് മത്സരിക്കുക.
നിലവിൽ, കമ്പനി ഈ ഇലക്ട്രിക് സ്കൂട്ടർ ഒരു വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ഡോട്ട് വണ്ണിൽ സ്ഥിരമായ ബാറ്ററി സജ്ജീകരിക്കും. ഒറ്റ ചാർജിൽ 151 കിലോമീറ്റർ റേഞ്ച് ലഭിക്കും. റെഡ്, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ സ്കൂട്ടർ വാങ്ങാം. ഡോട്ട് വൺ 750W ചാർജറുമായി വരുന്നു. ബംഗളൂരുവിൽ ആദ്യം ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനുശേഷം മറ്റ് നഗരങ്ങളിലും ഡെലിവറി ആരംഭിക്കും.
3.7kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. 72 എൻഎം ടോർക്ക് സൃഷ്ടിക്കുന്ന 8.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുണ്ട്. ട്യൂബ് ലെസ് ടയറുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 2.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഈ ഇ-സ്കൂട്ടറിന് 12 ഇഞ്ച് വീലുകൾ, ടച്ച്സ്ക്രീൻ ഇൻസ്ട്രുമെന്റ് പാനൽ, സിബിഎസ്, ഇരുചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, സീറ്റിനടിയിൽ 35 ലിറ്റർ സ്റ്റോറേജ് എന്നിവയുണ്ട്. ആപ്പ് കണക്റ്റിവിറ്റിയും ഇതിൽ നൽകിയിട്ടുണ്ട്.
തങ്ങളുടെ വിപുലീകരിക്കുന്ന പോർട്ട്ഫോളിയോയിലെ ഏറ്റവും പുതിയ അംഗമായ സിംപിൾ ഡോട്ട് വൺ ലോഞ്ച് ചെയ്യുന്ന സിമ്പിൾ എനർജിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ് ഇതെന്ന് സ്കൂട്ടർ പുറത്തിറക്കിക്കൊണ്ട് സംസാരിച്ച സിമ്പിൾ എനർജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു, ഉപഭോക്താക്കൾക്ക് അത്യാധുനിക ഫീച്ചറുകളോട് കൂടിയ ഗംഭീരമായ ഡിസൈൻ തടസ്സങ്ങളില്ലാതെ സമന്വയിപ്പിച്ച് ഉയർന്ന തലത്തിലുള്ളതും എന്നാൽ താങ്ങാനാവുന്നതുമായ ഇലക്ട്രിക് മൊബിലിറ്റി അനുഭവം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated Dec 15, 2023, 3:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]