ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി-20 ; വെടിക്കെട്ട് സെഞ്ച്വറിയുമായി സൂര്യകുമാര്‍; ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം സ്വന്തം ലേഖകൻ ജോഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 201 റണ്‍സ് നേടി.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ കണ്ടെത്താനായത്. 55 പന്തില്‍ നിന്ന് സെഞ്ച്വറി അടിച്ച സൂര്യകുമാര്‍ യാദവ് ആണ് ടോപ്സ്കോറര്‍.
ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരിക്കെ മികച്ച ബാറ്റിങ്ങാണ് സൂര്യകുമാര്‍ പുറത്തെടുടത്തത്. ജയ്സ്വാള്‍ 41 പന്തില്‍ നിന്ന് 60 റണ്‍സ് നേടി.
അതില്‍ ആറ് ഫോറുകളും മൂന്ന് സിക്സറും ഉള്‍പ്പെടുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 12 റണ്‍സ് എടുത്തുപുറത്തായി.
പിന്നാലെയെത്തിയ തിലക് വര്‍മ പൂജ്യത്തിന് പുറത്തായി 14 റണ്‍സ് എടുത്ത് റിങ്കുവും റണ്‍സുമായും 4 റണ്‍സുമായി ജഡേജയും പുറത്തായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.
ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ജൊഹന്നാസ്ബര്ഗില് ഇതുവരെ കളിച്ച 4 ടി20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത്.
ഇതുവരെ ഇവിടെ നടന്ന 32 ടി20 മത്സരങ്ങളില്‍ 17 മത്സരവും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]