
കോഴിക്കോട്-ജൂതൻ ഖുദുസിൽ കയറി കളിച്ചാലും ഖുദുസിന്റെ നിയന്ത്രണം ഹമാസിന് ലഭിക്കാൻ പാടില്ലെന്നും കാര്യമറിയാതെയാണ് ചിലർ ഫലസ്തീനും ഹമാസിനും വേണ്ടി തെരുവിൽ മുദ്രാവാക്യം വിളിക്കുന്നതെന്നും മുജാഹിദ് നേതാവ് ചുഴലി അബ്ദുല്ല മൗലവി. ഇദ്ദേഹത്തിന്റെ പ്രഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഫലസ്തീനിലെ അവസാനത്തെ മുസ്ലിം മരിച്ചുവീണാലും അവസാനത്തെ കുഞ്ഞു മരിച്ചാലും ഖുദുസിന്റെ നിയന്ത്രണം ഇറാന്റെ കയ്യിൽ വന്നുകൂടാ, ശിയാക്കളുടെ കയ്യിൽ വന്നുകൂടാ, അത് ഹമാസിന്റെ കയ്യിൽ വന്നുകൂടാ. ഖുദുസിന്റെ നാലയലത്ത് അവരെ അടുപ്പിച്ചുകൂടാ, ജൂതൻ ഖുദുസിൽ കയറി കളിച്ചാലും ശരി. കാരണം നമുക്ക് സ്നേഹം അല്ലാഹുവിനോടാണ്. ഫലസ്തീനികളോടുള്ളതിനേക്കാൾ. നമുക്ക് സ്നേഹം റസൂലിനോടാണ്. ഫലസ്തീനികളോടുള്ളതിനേക്കാൾ. കൂടുതൽ സ്നേഹം പ്രവാചകന്റെ സഹാബികളോടാണ്. ഫലസ്തീനികളേക്കാൾ. എന്നിട്ടും നാം അങ്ങാടികളിൽനിന്ന് കുരച്ചില്ലേ. ഫലസ്തീനികൾക്കും ഹമാസിനും പിന്തുണ പ്രഖ്യാപിച്ച്. ഇല്ല കൂട്ടരേ, ഇല്ല. ഇത് തിരിച്ചറിയാത്ത മുസ്ലിംകൾ അപകടകാരികളാണ്. അവർ സലഫി അഡ്രസിൽ അറിയപ്പെടുന്നവരായാലും. പൊടിപടലങ്ങൾ ഒതുങ്ങിയാൽ നിങ്ങൾക്ക് മനസിലാകും. കാൽചുവട്ടിൽ കുതിരയാണോ കഴുതയാണോ എന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]