
കാളിദാസ് നായകനായി എത്തി തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ക്രൈം ത്രില്ലർ ‘രജനി’ യുടെ പുത്തൻ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനുള്ള ആദരസൂചകമായാണ് പുത്തൻ ടീസർ എത്തിച്ചിരിക്കുന്നത്.
നിഗൂഢതകൾ നിറഞ്ഞ ഒരു കൊലപാതകത്തിന്റെ കഥയാണ് “രജനി”. പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ നിർമിച്ച് നവാഗതനായ വിനിൽ സ്കറിയ വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രജനി’.
കാളിദാസ് ജയറാം നായകവേഷത്തിൽ എത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ്, രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]