ജിദ്ദ- ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ഇത്തിഹാദ് അരമണിക്കൂർ പിന്നിട്ടപ്പോൾ ഓക് ലാന്റിന് എതിരെ മൂന്നു ഗോളിന് മുന്നിൽ. മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനിറ്റിൽ റൊമാരിഞ്ഞോയാണ് ആദ്യ ഗോൾ നേടിയത്.
34-ാം മിനിറ്റിൽ കാന്റേയും ഗോൾ നേടി. റൊമാരിയോയുടെ ഷോട്ട് ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട
പന്ത് കരീം ബെൻസേമയെ ചാരി ഗോൾ പോസ്റ്റിലേക്ക് കടന്നുകയറുകയായിരുന്നു. നാല്പത്തിയൊന്നാമത്തെ മിനിറ്റില്‍ സൂപ്പര്‍ താരം കരീം ബെന്‍സേമയാണ് മൂന്നാം ഗോള്‍ നേടിയത്. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധകരുടെ ആവേശത്തിന്റെ പിൻബലത്തിൽ തുടക്കം മുതൽ ഇത്തിഹാദാണ് കളം നിറഞ്ഞു കളിക്കുന്നത്.
കളിയുടെ പതിമൂന്നാമത്തെ മിനിറ്റിൽ ഗോളെന്നുറപ്പിച്ച ഒരു അവസരം ഇത്തിഹാദ് പാഴാക്കി. ഇഗോർ കൊറോനാഡോയാണ് അവസരം പാഴാക്കിയത്. ബോക്സിൽനിന്ന് ലഭിച്ച പന്ത് ഇഗോർ പുറത്തേക്ക് അടിച്ചുകളഞ്ഞു.
പിന്നാലെ കരീം ബെൻസേമക്ക് ലഭിച്ച അവസരവും പുറത്തേക്ക് അടിച്ചു കളഞ്ഞു. നാലാം മിനിറ്റിൽ ഇഗോർ കൊറോനാഡോ എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
2023 December 12
Kalikkalam
ithihad
Fifa Club World Cup
title_en:
Ithihad secure one goal
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]