
കൊച്ചി ; സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ നടൻ ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. ജയസൂര്യ നല്ല നടനാണ്, എന്നാൽ ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കരുതെന്നും മന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞു.മന്ത്രിമാരായ പി.രാജീവിനെയും പി.പ്രസാദിനെയും വേദിയിലിരുത്തിയാണ് കഴിഞ്ഞദിവസം കളമശ്ശേരിയിൽ ജയസൂര്യ വിമർശം ഉന്നയിച്ചത്
യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് പണം ലഭിച്ചില്ലെന്ന ആരോപണം തെറ്റാണ്. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ കൃത്യമായ തിരക്കഥയുണ്ട്. എന്നാൽ ഏതു പൗരനും വിമർശനമുന്നയിക്കാമെന്നും പറയുന്ന കാര്യത്തെ ഉത്തരവാദിത്തത്തോടെ നോക്കിക്കാണാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ അദ്ദേഹം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് കാണുന്നത്. എന്നാൽ ജനങ്ങളുടെ മുന്നിലല്ല അഭിനയം കാഴ്ചവയ്ക്കേണ്ടത്. അതു കേവലമായൊരു നാട്യം മാത്രമായിപ്പോയി .ഒരു വ്യക്തിയുടെ കാര്യമാണെങ്കിൽ നിവേദനം നൽകാവുന്നതാണ്. എന്നാൽ പൊതുവായ പ്രശ്നമെന്ന രീതിയിലാണ് ജയസൂര്യ പറഞ്ഞത്. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നു. നല്ല തിരക്കഥയായിരുന്നു. എന്നാൽ യാഥാർഥ്യങ്ങളുടെ മുന്നിൽ അതു പൊളിഞ്ഞുപോയി. അത്തരം തിരക്കഥയ്ക്കു പിന്നിൽ ജയസൂര്യയേപ്പോലുള്ളവർ ആടരുതെന്നാണ് പറയാനുള്ളത്. പറഞ്ഞതിൽ, മുഴുവൻ കാര്യങ്ങളും ശരിയല്ലെന്ന് ജയസൂര്യയോട് വേദിയിൽവച്ചുതന്നെ പറഞ്ഞു- മന്ത്രി പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]