
ന്യൂഡൽഹി: ചന്ദ്രയാൻ -3ന്റെ വിക്രം ലാൻഡറിന്റെ ആകർഷകമായ ചിത്രം പകർത്തി പ്രഗ്യാൻ റോവർ. ശാസ്ത്രകുതുകികൾ ഏറെ കാത്തിരുന്ന ചിത്രങ്ങൾ അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. പ്രഗ്യാൻ റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ നവ്ക്യാമാണ് ചിത്രം പകർത്തിയത്.
പുഞ്ചിരിക്കൂ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. സമൂഹമാദ്ധ്യമത്തിലുടെയാണ് ഇസ്രോ ചിത്രങ്ങൾ പങ്കുവെച്ചത്.
ചന്ദ്രയാൻ-3 ദൗത്യത്തിനായി ഉപയോഗിച്ച നവക്യാമുകൾ വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഇസ്രോ പറയുന്നതനുസരിച്ച്, കൃത്യതയോടെ വിക്രം ലാൻഡറിന്റെ ഒന്നല്ല, രണ്ട് ചിത്രങ്ങൾ പകർത്താൻ പ്രഗ്യാൻ റോവറിന്റെ നവക്യാമിന് കഴിഞ്ഞു.
ഇപ്പോൾ ഇത് ബഹിരാകാശ സാങ്കേതികവിദ്യയിൽ ലോകം കൈവരിച്ച പുരോഗതിയുടെ തെളിവായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ചന്ദ്രനിലെ താപമളക്കുന്ന പേയ്ലോഡ് ‘ചാസ്തെ’, ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സിസ്മിക് ആക്ടിവിറ്റി എന്നിവയുടെ ഭാഗങ്ങളും ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
The post പുഞ്ചിരിക്കൂ’ : പ്രഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഇസ്രോ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]