
സ്വന്തം ലേഖകൻ
കോട്ടയം:വെട്ടിക്കൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവര്‍ക്കൊപ്പം നിന്ന രണ്ട് യുവതികള്‍ക്കും പരിക്കേറ്റു. കോട്ടയം പള്ളത്താണ് സംഭവം. പള്ളം ബുക്കാന റോഡില്‍ മനേപ്പറമ്പില്‍ മേരിക്കുട്ടി (56) ആണ് അതിദാരൂണമായി മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. പള്ളം ബുക്കാന ഭാഗത്ത് വീട്ടുമുറ്റത്ത് നിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടയിലാണ് സംഭവം.
മരത്തില്‍ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു മേരിക്കുട്ടിയും, ഷേര്‍ളിയും, സ്മിതയും. ഇവര്‍ക്കിടയിലേയ്ക്കാണ് മരം മറിഞ്ഞു വീണത്. സ്മിതയും ഷേര്‍ളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി.
The post കോട്ടയം പള്ളത്ത് മരം വെട്ടിമാറ്റുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; വീട്ടുമുറ്റത്തു നിന്ന പുളിമരം വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു ; വീട്ടമ്മയും മറ്റ് രണ്ട് പേരും സംസാരിച്ചു നിക്കുന്നതിനിടയിലേക്കാണ് മരം വന്ന് പതിച്ചത്; ഒപ്പം നിന്നവർ ഓടിമാറിയെങ്കിലും വീട്ടമ്മയുടെ ശരീരത്തിലേയ്ക്ക് സ്ഥാനം തെറ്റി മരം വന്ന് വീഴുകയായിരുന്നു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]