
ശനിയുടെ മഞ്ഞുമൂടിയ ഉപഗ്രഹമായ എന്‍സെലാഡസില്‍ നിന്ന് ഒരു വലിയ നീരാവി ബഹിരാകാശത്തേക്ക് കുതിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഏകദേശം 9,600 കിലോമീറ്റര്‍ നീളത്തിലാണ് ഈ ജലപ്രവാഹം – യുകെയില്‍ നിന്ന് ജപ്പാനിലേക്ക് പറക്കുന്നതിന് തുല്യമായ ദൂരം.
ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്.
മുമ്പത്തെ നിരീക്ഷണങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ വരെ നീരാവി ഉദ്വമനം കണ്ടെത്തിയിരുന്നു. അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ കണ്ടെത്തല്‍.
എന്‍സെലാഡസിന്റെ ഉപരിതലത്തിലെ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസാണ്.
ഇത്തരത്തിലുള്ള അവസ്ഥകളില്‍, ജീവന് നിലനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ടാണ് എന്‍സെലാഡസില്‍ നീരാവിയുടെ വലിയ ശലാക കണ്ടപ്പോള്‍ ആവേശഭരിതരായതെന്നും അവര്‍ പറയുന്നു.
The post ശനിയുടെ ഉപഗ്രഹത്തില്‍ വലിയ നീരാവിയുടെ വിസ്മയം appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]