
വാഹനം പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം തിരഞ്ഞ് ഒരുപാട് സമയം കളഞ്ഞ അനുഭവം ഒട്ടുമിക്ക ആളുകള്‍ക്കുമു
കാറോ മറ്റോ എടുത്താല്‍ പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടാലോചിച്ച് പ്ലാന്‍ മാറ്റിയവരും കുറച്ചല്ല. കോഴിക്കോട് നഗരത്തിലെത്തുന്നവര്‍ ഇനി വണ്ടി പാര്‍ക്ക് ചെയ്യാന്‍ തിരഞ്ഞുനടക്കേണ്ട ആയിരം സ്കൂട്ടറോളം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിങ് പ്ലാസ റെഡിയാണ്. കോഴിക്കോട് ലിങ്ക് റോഡില്‍ റെയില്‍വേ സ്റ്റേഷന് ഓപ്പോസിറ്റായിട്ടാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
റെയില്‍വെ നിശ്ചയിച്ച തുകയാണ് വാഹനം നിര്‍ത്തിയിടുന്നതിനുള്ള നിരക്കായി ഈടാക്കുന്നത്. നാല് മണിക്കൂര്‍ നേരം ഇരുചക്രവാഹനം നിര്‍ത്തിയിടാന്‍ 12 രൂപയാണ് ചാര്‍ജ്. 4 മണിക്കൂറിന് ശേഷം 12 മണിക്കൂര്‍ വരെ 18 രൂപ നല്‍കണം. 24 മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 25 രൂപ നല്കിയാല് മതി.
4 മണിക്കൂര്‍ വരെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ 25 രൂപയാണ് ഈടാക്കുന്നത്. 12 മണിക്കൂര്‍ വരെയാണെങ്കില്‍ 50 രൂപയും ഇരുപത്തിനാല് മണിക്കൂര്‍ പാര്‍ക്കിങിന് 95 രൂപയുമാണ് ഈടാക്കുന്നത്. ഓട്ടോറിക്ഷയാണ് പാര്‍ക്ക് ചെയ്യുന്നത് എങ്കില്‍ ഒരു ദിവസം 12 രൂപ ഈടാക്കും. ബസ്സുള്പ്പടെ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]