
ദില്ലി: ഉള്ളടക്കം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.
ചിത്രത്തിന് എതിരെ കേരളത്തില്‍ നിന്നും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ പല സംസ്ഥാനങ്ങളിലും ചിത്രം നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇപ്പോഴിത തീയറ്ററിന് പിന്നാലെ വിവാദ ചിത്രം ഒടിടിയിലും എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സീ ഫൈവില്‍ റിലീസ് ചെയ്യുമെന്നാണ് വിവിധ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍ മാസം ഡിജിറ്റല്‍ റിലീസ് നടത്തും എന്നാണ് വിവരം. മെയ് 5ന് തീയറ്ററില്‍ എത്തിയ ചിത്രം ബോക്സോഫീസില്‍ 225കോടിയോളം നേടിയെന്നാണ്
ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് ‘ദി കേരള സ്റ്റോറി’ ചിത്രത്തിനെതിരെ നടന് കമല്ഹാസന് രംഗത്ത് വന്നത്. ‘ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല.’ – ദി കേരള സ്റ്റോറി വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കമല്ഹാസന് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]