
ബാംഗ്ലൂരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ലോകായുക്ത റെയ്ഡ്. ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങി ജില്ലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലുമാണ് പരിശോധന.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്സ്, സ്വത്ത് രേഖകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയാണ് ലോകായുക്ത പരിശോധിക്കുന്നത്.
ബംഗളൂരുവില്‍ രണ്ടിടത്ത് ലോകായുക്ത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബെസ്കോം ടെക്നിക്കല്‍ ഡയറക്ടര്‍ രമേശിന്റെ ബസവേശ്വര നഗറിലെ വീട്ടിലും വിജയനഗര്‍ മാരുതി മന്ദിരത്തിന് സമീപമുള്ള ഇന്‍ഡസ്ട്രീസ് ആന്‍ഡ് ബോയിലര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി നാരായണപ്പയുടെ വീട്ടിലുമാണ് ഒരേസമയം റെയ്ഡ് നടന്നത്.
തുമകൂര്‍ ജില്ലയിലെ ആര്‍ടി നഗറിലെ കെഐഎഡിബി ഉദ്യോഗസ്ഥന് നരസിംഹമൂര്‍ത്തിയുടെ വീട്ടില്‍ ലോകായുക്ത ഡിഎസ്പിമാരായ മഞ്ജുനാഥ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നു. The post കര്‍ണാടകയില്‍ ലോകായുക്തയുടെ റെയ്ഡ് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]