
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി. കോടതി നിര്‍ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവര്‍ഷത്തെ കരിക്കുലത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അതൃപ്തി രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സ്വമേധായ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി എന്‍.സി.ആര്.ടിയെയും എസ്.സി.ആര്.ടി.യെയും കക്ഷിചേര്‍ത്തു. ഹര്‍ജി ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. 2023-24 വര്‍ഷത്തെ പാഠ്യപദ്ധതിയില്‍ ലൈഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താനായിരുന്നു കോടതി നിര്‍ദേശം. ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച കേരളത്തിലെ ഭരണ, നിയമ, വിദ്യാഭ്യാസ തലങ്ങളില്‍ നേരത്തെ തന്നെ സജീവമായിരിക്കുന്നു.
എസ്.സി.ഇ.ആര്.ടി തയ്യാറാക്കിയ കരട് റിപോര്‍ട്ടിലെ ലിംഗസമത്വമെന്ന നിര്‍ദേശമാണ് ചര്‍ച്ചക്കു വഴിമരുന്നിട്ടത്. പിന്നീട് ഹൈകോടതിയും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്കരണം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കും നേരത്തെ തന്നെ ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ചായിരിക്കണം പദ്ധതിയെന്നായിരുന്നു കോടതി നിലപാട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]