
കണ്ണൂര്‍: കുരുന്നുകളുടെ കളിയും ചിരിയും കുസൃതിയും നിറഞ്ഞ് അങ്കണവാടികളുടെ പ്രവേശനോത്സവം വര്‍ണ്ണാഭമായി. ജില്ലയിലെ 3016 അങ്കണവാടികളാണ് നിറക്കാഴ്ചകളും സമ്മാനപ്പൊതികളുമായി കുരുന്നുകളെ വരവേറ്റത്.വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തയ്യാറാക്കിയ ക്ഷണപത്രിക നല്‍കിയാണ് പ്രവേശനോത്സവം നടത്തിയത്. ഫോട്ടോ ഫ്രെയിം ഒരുക്കിയും സെല്‍ഫി മത്സരം നടത്തിയും പ്രവേശനോത്സവം കുരുന്നുകള്‍ ആസ്വദിച്ചു. അങ്കണവാടിതല മോണിറ്ററിംഗ് ആന്‍ഡ് സ്പോര്‍ട്ടിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 15 മുതല്‍ കുരുന്നുകളെ വരവേല്‍ക്കാന്‍ പ്രവര്‍ത്തനം നടത്തിയിരുന്നു.
മെയ് 31 മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലും തുടര്‍ പരിപാടികളായ ആടാം പാടാം നടക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ മൂന്നിന് പ്രകൃതി നടത്തവും നാലിന് ഒരു തൈ നടാം പരിപാടിയും നടത്തും.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ഓരോ കുട്ടിയും അങ്കണവാടി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടിയില്‍ ഒരു ചെടി വീതവും നടും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രവേശനോത്സവത്തിന് എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍,ഐ സി ഡി എസ് ,അങ്കണവാടി പ്രവര്‍ത്തകര്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]