
സ്വന്തം ലേഖകൻ
തൃശൂർ : വെസ്റ്റ് സി.ഐ ടി. പി. ഫർഷാദ്, സി.പി.ഒ.സുധീഷ് എന്നിവർക്കെതിരെ ലോക്കപ്പ് മർദനത്തിന് കേസെടുത്തു. ചാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രോഹിത് നന്ദകുമാറാണ് കേസെടുത്തത്. ഫർഷാദ് നിലവിൽ തൃശൂർ വെസ്റ്റ് സി ഐ ആണ്
2013 ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്. ഐ ആയിരുന്ന ഫർഷാദും, പൊലീസുകാരനായ സുധീഷും ചേർന്ന് തളിക്കുളം എടശ്ശേരിയിലെ ഓട്ടോ തൊഴിലാളിയായ കൊല്ലാറ സന്തോഷിനെ കസ്റ്റഡിയിലെടുത്തു മർദ്ദിക്കുകയും തുടർന്നു കള്ളകേസിൽ കുടുക്കിയെന്നുമുള്ള കേസിലാണ് 10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേസെടുത്തത്.
2013 ഒക്ടോബർ അഞ്ചിന് രാത്രി പത്തോടെ ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സന്തോഷിനെ അകാരണമായി കസ്റ്റയിലെടുത്ത് പ്രതികൾ ലാത്തി ഉപയോഗിച്ചും മറ്റും അതിക്രൂരമായി മർദ്ദി ച്ചവശനാക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെ സാമൂഹ്യ പ്രവർത്തകരടക്കം ഇടപെട്ടെങ്കിലും സന്തോഷിനെ ഫർഷാദും പോലീസുകാരും ചേർന്ന്
കള്ളക്കേസിൽ കുടുക്കിയിരുന്നു .
ഗുരുതരമായി പരിക്കേറ്റതിനേ തുടർന്ന് നാല് ദിവസം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷിന് പിന്നീട് ജോലിക്ക് പോകുന്നതിന്
ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം സാധിക്കാതെ വന്നു.
ഇതോടെയാണ് ചാവക്കാട്ടെ അഭിഭാഷകൻ മുഖാന്തിരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത് തെളിവുകൾ ഹാജരാക്കിയത്. കാര്യങ്ങൾ ബോധ്യപ്പെട്ടതിൽ പ്രകാരം കോടതി കേസെടുത്ത് പൊലീസുകാരായ പ്രതികളോട് കോടതിയിൽ ഹാജരാവണവശ്യപ്പെട്ട് സമൻസ് അയച്ചു.
കഴിഞ്ഞ കോവിഡ് കാലത്ത് തിരൂർ സി.ഐ ആയിരിക്കെ ഫർഷാദ് സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ മാധ്യമ പ്രവർത്തകനെ ക്രൂരമായി മർദിച്ചതും വിവദത്തിനിടയാക്കിയിരുന്നു.
നിരപരാധികളായ നിരവധിപേരെ കള്ളക്കേസിൽ കുടുക്കിയ ചരിത്രമുള്ളയാളാണ് ഫർഷാദ് . ജോലി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം വിവാദമുണ്ടാക്കുന്നയാളാണ് ഇയാൾ. കേരളാ പൊലീസിലെ ക്രിമിനൽ സ്വഭാവമുളള ഉദ്യോഗസ്ഥനാണ് ടി പി ഫർഷാദ് .
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]