
ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു.
തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ 1 ന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും)
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS ൽ ലഭ്യമായിട്ടുള്ള English score Test പൂർത്തിയാക്കണം. ഇഗ്ലീഷ് ടെസ്റ്റിൽ B1, B2, C1,C2 എന്നീ ലെവലിൽ ഏതെങ്കിലും സ്കോർ ചെയ്യുന്നവർ മാത്രം DWMS വഴി ജോബ് ഫെയറിൽ (Malabar Job fair -April edition) രജിസ്റ്റർ ചെയ്യണ്ടതാണ്. (English skill score സ്ക്രീൻ ഷോട്ട് എടുത്ത് വെക്കാം).
ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിവർഷം 3 to 7 ലക്ഷം വാർഷിക സാലറിയും കൂടാതെ 5 ലക്ഷം ഹെൽത് ഇൻഷുറൻസും 30 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 15,000 രൂപ റീലൊക്കേഷൻ അലവൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
➪ HDFC ലൈഫ്
➪ റെലയൻസ് ജിയോ
➪ ഇസാഫ് ബാങ്ക്
➪ ജി ടെക് കമ്പ്യൂട്ടർ
➪ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ
➪ ഇമേജ് മൊബൈൽ & കമ്പ്യൂട്ടർസ്
➪ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വാലറി
➪ മഹാറാണി ടെസ്റ്റൈൽ
➪ നസ്കോ മോട്ടോർസ്
➪ 108 ആംബുലൻസ്
➪ മാക്സ്വിൻ
➪ ആയുർജീവൻ
കൂടാതെ നൂറിൽ പരം നിരവധി ജോലി ഒഴിവുകളും.
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 31 ന് കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ വെച്ച് “ജോബ് ഫെസ്റ്റ്” സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതലാണ് തൊഴിൽ മേള നടക്കുക. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച
തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ അനേകം തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
40 സ്ഥാപനങ്ങൾ ഇതിനോടകം ജോബ് ഫെസ്റ്റിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. പ്രമുഖ ഹോസ്പിറ്റലുകൾ, ഐ.ടി സ്ഥാപനങ്ങൾ, ബാങ്കുകൾ, വാഹന നിർമ്മാതാക്കൾ, ടെക്സ്റ്റയിൽസുകൾ , മറ്റ് പ്രമുഖ കമ്പനികൾ , വ്യാപാര സ്ഥാപനങ്ങളുമാണ് തൊഴിലന്വേഷകരെ തേടി ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
തൊഴിലന്വേഷകരായ ചെറുപ്പക്കാരുടെ തൊഴിലെന്ന സ്വപ്നം യാഥാർത്ഥ്യ മാക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് കമ്മീഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിലേക്ക് തൊഴിലന്വേഷകരായ യുവജനങ്ങളെ സ്നേഹപൂർവ്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
എന്ന ലിങ്ക് മുഖാന്തിരമോ കമന്റിൽ നൽകുന്ന QR കോഡ് മുഖാന്തരമോ നേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:
79075 65474 , 9847823623,
97475 20666 , 8921338126
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]