
ഇസ്ലാമാബാദ് : റംസാന് ആചരിക്കാത്തതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കെതിരെ കൊടിയ പീഢനം.
പാകിസ്ഥാന് ദിനപത്രമായ എക്സ്പ്രസ് ട്രിബ്യൂണാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ ഖാന്പൂര് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ കബില്‍ ഭയോയെ സസ്പെന്‍ഡ് ചെയ്തു. റംസാന് ഉത്തരവ് ലംഘിച്ച് ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് ഹിന്ദു കടയുടമകളെ മര്‍ദ്ദിക്കുകയും അറസ്റ്റും ചെയ്യുകയുമായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വെെറലായതോടെയാണ് നടപടി.
ഗോട്ട്കി ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥന് ഹിന്ദുക്കളെ ലക്ഷ്യംവെച്ച് മര്‍ദ്ദിക്കുന്നത്. വീഡിയോ വെെറലായിരുന്നു. ഇവിടത്തെ പ്രാദേശിക മാര്‍ക്കറ്റില്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കായി ബിരിയാണി തയ്യാറാക്കുന്ന ഹിന്ദുക്കളെ റംസാന് വൃതം ആചരിക്കാത്തതിന് മര്‍ദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്.
തങ്ങള്‍ ഹിന്ദുക്കളമാണെന്ന് സത്യം ചെയുന്നുമെന്ന് വ്യക്തമാക്കിയിട്ടും പോലീസ് ഭക്ഷണം എടുത്തുകളയുകയും തന്റെ വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യണമെന്നും എസ് എച്ച് ഒ പരസ്യമായി ഹിന്ദു കടയുടമകളെ നിര്‍ബന്ധിച്ചെന്നും ഹിന്ദുക്കള്‍ പറഞ്ഞു. ഇയാള്‍ തങ്ങളെ ശാരീരികമായി ആക്രമിച്ചതിന് ശേഷമാണ് അറസ്റ്റും ചെയ്തതെന്നും ആക്രമണത്തില്‍ നിരവധിപേരെ പരിക്കേറ്റെന്നും അറസ്റ്റിലായവര്‍ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]