
മലപ്പുറം: വ്രതശുദ്ധിയുടെ ഈ പുണ്യമാസത്തില്‍ ഒരു നാട് ഒന്നിച്ച കാഴ്ച്ചയാണ് മലപ്പുറം ഇരിങ്ങാവൂര്‍ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര പരിസരത്ത് കണ്ടത്. ജാതിമതഭേദമന്യേ നോമ്പ് എടുത്ത് മനസ്സ് ശുദ്ധിയാക്കി ഇരിങ്ങാവൂര്‍ നിവാസികള്‍ ഒന്നിച്ച് ഒരു കുടകീഴില്‍ ഇരുന്ന് നോബ് തുറന്നു.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് നോമ്പ്തുറ ഒരുക്കിയത്. സാധാരണ പ്രതിഷ്ഠാദിനത്തില്‍ ഇതര മതസ്ഥരും അന്നദാനത്തിലടക്കം ഇവിടെ പങ്കാളികളാകാറുണ്ട്. എന്നാല്‍ ഇത്തവണ റംസാന് മാസമായതിനാല്‍ അതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഇവര്‍ക്ക് പ്രത്യേകമായി നോമ്പ്തുറ സൗകര്യമൊരുക്കിയത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷവും ചാത്തങ്ങാട് വിഷ്ണുക്ഷേത്രത്തില്‍ നോമ്പ്തുറ സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഇതിനുള്ള പന്തലൊരുക്കിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]