
ഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.
സംസ്ഥാനത്തും കോവിഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകള്‍ മാറ്റിവയ്ക്കണം. ജീവിതശൈലി രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമാവയവര്‍, കുട്ടികള്‍ എന്നിവര്‍ ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]