
കാണ്‍പൂര്‍: കാണ്‍പൂരിലെ ബന്‍സ്മണ്ടി മേഖലയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 600 കടകള്‍ കത്തിനശിച്ചു. എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തീ അണയ്ക്കാന്‍ 16 അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാണ്‍പൂരിലെ ബന്‍സ്മണ്ടിയിലെ ഹംരാജ് മാര്‍ക്കറ്റിന് സമീപമുള്ള എആര്‍ ടവറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. എആര്‍ ടവറിനെ വിഴുങ്ങിയ തീ മസൂദ് കോംപ്ലക്സിനുള്ളിലെ സമീപത്തെ കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ 3-4 മണിക്കൂര്‍ കൂടി വേണ്ടിവരുമെന്ന് കാണ്‍പൂര്‍ പോലീസ് അറിയിച്ചു.
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്, തീ അണയ്ക്കാന്‍ കമ്മീഷണറേറ്റ് പോലീസ് ലഖ്നൗ, ഉന്നാവോ, കാണ്‍പൂര്‍ ദേഹത്, ആര്‍മി എന്നിവിടങ്ങളിലെ ഫയര്‍ എഞ്ചിനുകളെ വിളിച്ചിട്ടുണ്ടെന്നും യുപി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]