
സ്വന്തം ലേഖകൻ
ഇടുക്കി: നാളെ മുതല്‍ അരിക്കൊമ്പനെ പിടികൂടും വരെ സിങ്കുകണ്ടത്ത് രാപകല്‍ സമരം നടത്തുമെന്ന് സമര സമിതി അറിയിച്ചു.
സിമന്റ് പാലത്തെ റോഡിലെ സമരം ആറുമണിയോടെ അവസാനിപ്പിച്ചു. പൊലീസ് ഇടപെട്ടതോടെയാണ് റോഡില്‍ കുത്തിയിരിക്കുമെന്ന തീരുമാനം സമരസമിതി പിന്‍വലിച്ചത്.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളില്‍ ഇന്ന് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു, വിവിധ സ്ഥലങ്ങളില്‍ സമരക്കാര്‍ കൊച്ചി – ധനുഷ്കോടി ദേശീയപാതയിം സിമന്റ് പാലത്ത് റോഡും ഉപരോധിച്ചു.
പൂപ്പാറയില്‍ വിനോദസഞ്ചാരികളും സമരക്കാരും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.
അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി വിലക്കി ഇന്നലെ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാര മാര്‍ഗമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കും, വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങള്‍ പരിഗണിക്കണമെന്നും നാട്ടുകാരില്‍ നിന്ന് അഭിപ്രായം തേടണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]