
സ്വന്തം ലേഖകൻ
കോഴിക്കോട്: ലഹരിമരുന്ന് വാങ്ങാനായി ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറബിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി.വി. യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം നവബർ മാസം പന്തീരാങ്കാവ് സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ട സ്കൂട്ടർ പ്രതികൾ രാത്രി സമയത്ത് മോഷ്ടിച്ചിരുന്നു. തുടർന്ന് പന്തീരാങ്കാവ് പൊലിസ് മുൻപ് കളവ് കേസിൽ ഉൾപ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗക്കാരെ കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു.
നൂറോളം സി.സി.ടിവി ക്യാമറകൾ ഉൾപ്പെടെ ആറു മാസത്തെ ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ് പ്രതികൾ പിടിയിലാവുന്നത്. പ്രതികളിൽ ഒരാളായ രാഹുൽ മുൻപ് മാത്തറ ബോട്ടാണിക്കൽ ഗാർഡന്റെ അടുത്തുള്ള വീട്ടിൽ നിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസിൽ ജയിൽ കഴിഞ്ഞ് വരവെ രണ്ടു മാസമായി ജ്യാമത്തിൽ ഇറങ്ങിയതാണ്.
പ്രതികൾ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്. എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കാൻ പണം കണ്ടെത്താൻ വേണ്ടിയാണ് കളവ് നടത്തിയതെന്നും ഇങ്ങനെ കളവ് നടത്തിയ വാഹനം നമ്പർ മാറ്റി വാഹനത്തിന്റെ ആർ സി യും മറ്റ് പേപ്പറുകളും കളഞ്ഞ് പോയതാണെന്ന് പറഞ്ഞ് കുറഞ്ഞ പൈസക്ക് വിൽക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു .കൂടാതെ കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്കൂട്ടറും മോഷണം നടത്തിയിട്ടുണ്ടെന്നും പ്രതികൾ സമ്മതിച്ചു. മോഷണം നടത്തിയ വാഹനം പൊലീസ് കണ്ടെടുത്തു.
പ്രതികൾ മറ്റേതെങ്കിലും വാഹനങ്ങളോ ,മറ്റോ മോഷണം നടത്തിയിട്ടുണ്ടോ എന്നും മറ്റാരെങ്കിലും മോഷണത്തിൽ പങ്കാളികളായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് ഇൻസ്പെക്ട്ടർ ഗണേഷ് കുമാർ എൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ ഷിജു , എഎസ് ഐ മഹീഷ്. കെ.പി , എസ് സി പി ഒ മാരായ രൂപേഷ് പറമ്പക്കുന്നൻ, പ്രഭീഷ് ടി , സബീഷ് സി പി ഒ മാരായ ജിനേഷ് ചൂലൂർ ,ജിത്തു കെ വി , കെ.എച്ച്.ജി. അനീഷ്. ഇ.പി എന്നിവരും ഉണ്ടായിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]