
കൊല്‍ക്കത്ത: ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിന് അവകാശപ്പെട്ട ജിഎസ്ടി വിഹിതം കേന്ദ്രം കവരുകയാണെന്നും മമ്ത ആരോപിച്ചു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു മമത.
”അവര്‍ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരുന്നു. നമ്മുടെ ജിഎസ്ടി വിഹിതം കൊള്ളയടിക്കുന്നു. അവര്‍ നമ്മെ ദേശവിരുദ്ധരെന്ന് വിളിക്കുന്നു. അവര്‍ മാത്രമാണ് രാജ്യസ്നേഹികളെന്നും നമ്മള് ദേശവിരുദ്ധരാണെന്നുമാണ് അവര്‍ കരുതുന്നത്. എന്നാല്‍ നമ്മള് അതിനെ ചെറുത്തു തോല്‍പ്പിക്കും”-മമത പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]