
കോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാര്‍ സോണ്ട കമ്പനിക്ക് നീട്ടി നല്കി.
ഉപാധികളോടെയാണ് കരാര്‍ നീട്ടിയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം.
30 ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം ചെയ്യണം. അല്ലെങ്കില്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന പിഴ ഈടാക്കും.
സമയബന്ധിതമായി കരാര്‍ പൂര്‍ത്തികരിക്കാന്‍ കമ്പനിക്ക് കഴിയാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ അടക്കമുള്ളവര്‍ കോര്പ്പറേഷന് പിഴ വിധിക്കുകയാണെങ്കില്‍ സോണ്ട കമ്പനി ആയിരിക്കും ഇതിന് ഉത്തരവാദി.
ഇത്തരം ഉപാധികളോടെയാണ് കോര്പ്പറേഷന് കരാര്‍ നല്‍കിയിരിക്കുന്നത്. പ്രതിഷേധ സൂചകമായി പ്രതിപക്ഷം അജണ്ട
കീറി എറിയുകയും ഇറങ്ങിപോകുകയും ചെയ്തു. തുടര്‍ന്ന് ബിജെപി അംഗങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതിന് ശേഷം കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു.
തീരുമാനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാളില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. ആരോപണ വിധേയരായ സോണ്ട
കമ്പനിയെ മാറ്റി നിര്‍ത്തണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. The post ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്കരണം; സോണ്ടയ്ക്ക് കമ്പനിക്ക് കരാര്‍ നീട്ടി നല്കി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]