
ന്യൂഡല്‍ഹി: ഉക്രൈന് അധിനിവേശത്തിന് പിന്നാലെ റഷ്യയെ ഉപരോധിച്ച് നിര്‍വൃതിയടയുന്നവരെ നിഷ്ക്രിയരാക്കി ഇന്ത്യ. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകം റഷ്യയെ ഉപരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കൂട്ടുകയാണ്. നിലവില്‍ റഷ്യയില്‍ നിന്ന് ലോകത്തെ ഏത് രാജ്യം എണ്ണ വാങ്ങുന്നതിനും അമേരിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍ 2021ല്‍ 16 മില്യണ്‍ ബാരല്‍ മാത്രമാണ് റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തത്. പക്ഷേ ഫെബ്രുവരി 24ന് ശേഷം മാത്രം ഇന്ത്യ 13 മില്യണ്‍ ബാരല്‍ എണ്ണ റഷ്യയില്‍ നിന്ന് മാത്രം ഇറക്കുമതി ചെയ്തുകഴിഞ്ഞു. ഇത് അമേരിക്കയെ ആകെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ധനവ് നടത്തുന്നത് ന്യൂഡല്‍ഹിയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് ഒരു മുതിര്‍ന്ന അമേരിക്കന്‍ അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥന് പറഞ്ഞു.
അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ദലീപ് സിംഗ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. റഷ്യയ്ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തിന്റെ സൂത്രധാരനാണ് ദലീപ് സിംഗ്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് മുന്നോടിയായാണ് ദലീപ് സിംഗിന്റെ സന്ദര്‍ശനം. രൂപ- റൂബിള്‍ വിനിമയത്തിന്റെ വാതിലുകള്‍ തുറന്നാല്‍ ഇന്ത്യയ്ക്കും റഷ്യയ്ക്കും വന്‍ കുതിപ്പ് നടത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]