
തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ ഇന്ന് നാടിനു സമർപ്പിക്കും. 225.2 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡുകള്‍ സംസ്ഥാനത്തെ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് നാടിനെ വ്യവസായ സൗഹൃദമാക്കാനും ഇവിടേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിൻ്റെ ഭാഗമായാണ് 15,000 കിലോമീറ്റര്‍ റോഡുകള്‍ കൂടി ബിഎം ആൻഡ് ബിസി നിലവാരത്തിലേക്കു ഉയർത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം ഇതിനോടകം 1,410 കിലോമീറ്റര്‍ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 2,546 കിലോമീറ്റര്‍ റോഡുകളിൽ ഇപ്പോള്‍ ഈ പ്രവൃത്തി പുരോഗമിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൃത്യമായ ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിൽ കഴിഞ്ഞ നാളുകളിൽ നാം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് കേരളത്തിന്റെ വളര്‍ച്ച സാധ്യമാക്കാൻ ഈ പദ്ധതികൾ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]