
കൊച്ചി> തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക് യോഗത്തിൽ നടൻ ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ദിലീപിന്റെ വീട്ടിൽ ചായകുടിക്കാനല്ല പോയതെന്നും ഫിയോക്കിൻറെ പ്രതിനിധികൾ ക്ഷണിച്ചിട്ടാണ് പോയതെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപുള്ള പരിപാടികളിൽ നിന്ന് ഓടിയൊളിക്കാനാകില്ല. സിനിമാ പ്രവർത്തകൻ എന്ന നിലയിൽ സിനിമയിലെ സഹപ്രവർത്തകർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നതിന് സർക്കാർ തൻ്റെ മേൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. താൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെങ്കിൽ എടുത്ത് ചാടണോ എന്നും രഞ്ജിത്ത് ചോദിച്ചു.
ഫിയോക്കിന്റെ പരിപാടിയിൽ പത്ത് മിനിറ്റ് പങ്കെടുത്തു തിരിച്ചു വന്നു. അത്രമാത്രമേ തനിക്ക് പറയാനുള്ളൂ. അതിൽ കൂടുതൽ പറയേണ്ട കാര്യവുമില്ലന്ന് രഞ്ജിത്ത് പറഞ്ഞു. തിയേറ്റർ ഉടമകളുടെ പ്രശ്നം സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]