
തലശേരി> സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ കാൽവെട്ടിമാറ്റി വധിച്ച കേസിലെ ആറ് പ്രതികളുടെ ജാമ്യഹർജിയും ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജിയും ജില്ലാസെഷൻസ് കോടതി തള്ളി. റിമാൻഡിലുള്ള പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ സി കെ അർജുൻ, ദീപക് സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യഹർജിയും ഒളിവിലുള്ള ആർഎസ്എസ് സേവാ പ്രമുഖ് നിജിൽദാസിന്റെ മുൻകൂർ ജാമ്യ ഹർജിയുമാണ് തള്ളിയത്.
പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാറിന്റെ വാദംഅംഗീകരിച്ചാണ് നടപടി. ഫെബ്രുവരി 21ന് പുലർച്ചെയാണ് ഹരിദാസനെ കുടുംബത്തിന്റെ മുന്നിലിട്ട് ആർഎസ്എസുകാർ വെട്ടിക്കൊന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ്, മണ്ഡലം സെക്രട്ടറി മൾട്ടി പ്രജി എന്നിവരാണ് കൊലയാളി സംഘത്തിന് നേതൃത്വം നൽകിയത്. ഇവരുൾപ്പെടെ 13 പേരെ പിടിച്ചു. ഇനിയും ഏതാനും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയാണിവർ. ആർഎസ്എസ്–ബിജെപി നേതൃത്വം ഒരുക്കിയ ഒളിയിടത്തിലാണ് പ്രതികളുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]