
ന്യൂഡല്‍ഹി:ഉക്രൈനിലെ അധിനിവേശം തുടരുന്നതിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. ദ്വിദിന ഇന്ത്യാ സന്ദര്‍ശനമാണ് ലവ്റോവ് നടത്തുന്നത്.
ഉക്രൈനില്‍ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായാണ് റഷ്യയിലെ ഒരു മുതിര്‍ന്ന നേതാവ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കാവും ലവ്റോവ് പ്രാധാന്യം നല്‍കുക.
അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ശക്തമാക്കിയതിനാല്‍ ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ സഹകരണത്തിലാണ് റഷ്യ കണ്ണുവയ്ക്കുന്നത്. ഉക്രൈനിലെ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ ഇന്ത്യ വിമര്‍ശിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയില്‍ റഷ്യയെ കൈവിടാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]