
തിരുവനന്തപുരം: യുഡിഎഫില്‍ ഒത്തൊരുമയില്ലെന്ന ആരോപണവുമായി പാല എംഎല്‍എയും ഡൊമാക്രാറ്റിക് കോണ്‍ഗ്രസ് കേരള നേതാവുമായ മാണി സി. കാപ്പന്. എന്നാല്‍ യുഡിഎഫ് വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ കാപ്പന് പറഞ്ഞു.
യുഡിഎഫില്‍ അസ്വസ്ഥതകള്‍ ഉണ്ട്. മുന്നണിയില്‍
സംഘാടനത്തിന്റ കുറവുണ്ട്. ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയാണെന്നും മാണി സി. കാപ്പന് പറഞ്ഞു.
വലത് മുന്നണിയിലെ ഘടക കക്ഷികള്‍ തൃപ്തരല്ല. മുന്നണിയിലെ പരിപാടികള്‍ പലതും അറിയിക്കുന്നില്ല. എന്നാല്‍ എല്‍ഡിഎഫില്‍ ഈ അവസ്ഥ ഇല്ലെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]