
വെല്ലിങ്ടൺ
ഓസ്ട്രേലിയ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്നു. മഴകാരണം 45 ഓവറായി ചുരുക്കിയ സെമിയിൽ വെസ്റ്റിൻഡീസിനെ 157 റണ്ണിന് കീഴടക്കി. സ്കോർ: ഓസ്ട്രേലിയ 3-–-305 (45), വിൻഡീസ് 148 (37).
രണ്ടാം സെമിയിൽ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ. ഓപ്പണർമാരായ അലിസ ഹീലിയും (129) റെയ്ച്ചൽ ഹെയ്ൻസും (85) നേടിയ 216 റണ്ണാണ് ഓസ്ട്രേലിയൻ വിജയത്തിന്റെ അടിത്തറ. വിൻഡീസ് നിരയിൽ സ്റ്റെഫാനി ടെയ്ലർ (48) മാത്രമാണ് പൊരുതിനോക്കിയത്. ലോകകപ്പിന്റെ 12–-ാംപതിപ്പിൽ ഓസീസിന്റെ എട്ടാം ഫൈനലാണ്. ആറുതവണ ജേതാക്കളായി. ഒരിക്കൽ റണ്ണറപ്പും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]